Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snehapoorvam Nanmakku

Alappuzha

ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹൈ​സ്കൂ​ളി​ൽ സ്നേ​ഹ​പൂ​ർ​വം ന​ന്മ​ക്ക്

ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കോ-​ഓ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ ക​ത്തു​ക​ൾ കു​ട്ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ത​ന്നെ അ​യ​യ്ക്കു​ന്ന പ​രി​പാ​ടി ത​ത്തം​പ​ള​ളി സെ​ന്‍റ് മൈ​ക്കി​ൾ​സ്‌ സ്കൂ​ളി​ൽ ന​ട​ത്തി. സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

കു​ട്ടി​ക​ൾ ഇ​ൻ​ല​ന്‍റി​ൽ ത​യാ​റാ​ക്കി​യ ക​ത്തു​ക​ൾ അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള മ​റ്റു സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ലാ​സ​ത്തി​ലാ​ണ് അ​യ​യ്ക്കു​ന്ന​ത്. ല​ഹ​രി​യു​ടെ ദു​ര​ന്ത​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ ത​ന്നെ ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ത്തി​ൽ നി​ന്നും ചു​റ്റു​പാ​ടി​ൽ നി​ന്നും മ​ന​സി​ലാ​ക്കി​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ത്തു​ക​ളാ​യ​ത്.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തൂ​ഫാ​ൻ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നി​ൽ സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ.​എ​ബി​സ​ൺ കു​ള​ങ്ങോ​ട്ടി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​സു​കു​ട്ടി പൂ​ണി​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ലു കെ.​അ​ജി​ത്ത് കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ക​ത്ത് പോ​സ്റ്റ് ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ചു. കു​ട്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി . പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് ചാ​ക്കോ, ബി​നു സ്ക​റി​യ, കു​ര്യാ​ച്ച​ൻ കെ.​ജോ​ർ​ജ്, ജ​സ്ന ജ​ൻ​സ​ൻ, ആ​ൻ റോ​സ് മാ​ർ​ട്ടി​ൻ, കാ​ത​റി​ൻ തോ​മ​സ്, റോ​മി തോ​മ​സ്, അ​നി​ല തോ​മ​സ്, മാ​സ്റ്റ​ർ മു​ഹ​മ്മ​ദ് അ​ദി​നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up